18 വയസ് തികഞ്ഞവർക്ക് വാക്‌സിൻ: ശനിയാഴ്‌ച മുതൽ രജിസ്റ്റർ ചെയ്യാം

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (13:14 IST)
രാജ്യത്ത് പതിനെട്ട് വയസ് പൂർത്തിയാവർക്കുള വാക്‌സിൻ വിതരണത്തിന് ശനിയാഴ്‌ച രജിസ്‌ട്രേഷൻ തുടങ്ങും. മെയ് ഒന്ന് മുതലാണ് വാക്സിൻ നൽകി തുടങ്ങുക.
 
നിലവിൽ 45 വയസ്സിന് മുകളിലുള്ളവർക്കും കൊവിഡ് മുന്നണിപോരാളികൾക്കുമാണ് വാക്‌സിൻ നൽകുന്നത്. തുടക്കത്തിൽ 60 വയസിന് മുകളിലുള്ളവർക്കാണ നൽകിയിരുന്നത്. മെയ് ഒന്ന് മുതൽ തുടങ്ങുന്ന വാക്‌സിനേഷനായി കോവിൻ പോർട്ടലിലാണ്(https://www.cowin.gov.in) രജിസ്റ്റർ ചെയ്യേണ്ടത്. വാക്‌സിനേഷൻ കേന്ദ്രവും വാക്‌സിൻ സ്വീകരിക്കുന്ന തീയതിയും പോർട്ടൽ വഴി തിരെഞ്ഞെടുക്കാവുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article