കൊവിഡ് തീവ്രമേഖലകളല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (09:42 IST)
കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്ന അതിതീവ്രമേഖലകള്‍ക്ക് പുറത്ത് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സര്‍ക്കാര്‍ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 
 
വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍. ഒരേ സമയം കടകളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. കടയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസര്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ഓണം വിപണിയില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താല്‍കാലികമായി കുറച്ചധികം പൊതു മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article