കൊവിഡ് 19 പുരുഷൻമാരെ വേഗത്തിൽ കീഴ്പ്പെടുത്തുന്നു, കാരണം കണ്ടെത്തി ഗവേഷകർ

വ്യാഴം, 27 ഓഗസ്റ്റ് 2020 (09:20 IST)
പുരുഷനെന്നോ സ്ത്രിയെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ പടർന്നുപിടിയ്ക്കുകയാണ് കൊവിഡ് 19. എന്നാൽ കൊവിഡ് 19 ഏറ്റവുമധികം ബധിയ്ക്കുന്നത് പ്രായമേറിയ പുരുഷൻമാരിലാണ് എന്നാണ് പുതിയ പഠനം പറയുന്നത്. പ്രായം ചെന്ന പുരുഷൻമാരിൽ അതേ പ്രായത്തിലുള്ള സ്ത്രീകളെക്കാൾ കൊവിഡ് ബധിയ്ക്കുന്നതിന് സാധ്യത കൂടുതലാണ് എന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധികരിച്ച പഠന റിപോർട്ടിൽ പറയുന്നു.
 
പുരുഷൻമാരിലെ പ്രതിരോധശേഷി സ്ത്രീകളെക്കാള്‍ ദുര്‍ബലമാണ് എന്നതാണ് ഇതിന് കാരണം എന്നും വൈറസിനെതിരെ പുരുഷൻമാരില്‍ സ്വാഭാവിക പ്രതിരോധം വളരെപ്പെട്ടെന്ന് പരാജയപ്പെടുന്നുവെന്നും ഗവേഷൽകർ പറയുന്നു. വൈറസുകളെ നശിപ്പിയ്ക്കാൻ കഴിയുന്ന ടി കോശങ്ങള്‍ സ്ത്രീകള്‍ക്കാണ് പുരുഷൻമാരേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. പുരുഷൻമാരില്‍ ടി കൊശങ്ങളൂടെ ഉത്പാദനം കുറവാണ്. പ്രായം ചെല്ലുംതോറും പുരുഷൻമാരിൽ ഈ കോശങ്ങളുടെ ശേഷിയും കുറയുന്നു. 
 
അങ്ങനെയാണ് ഇത്തരക്കാരിൽ രോഗം ഗുരുതരമാകുന്നത്. അതായത് 90 വയസുള്ള ഒരു സ്ത്രീയ്ക്ക് അതേ പ്രായത്തിലുള്ള പുരുഷൻമാരേക്കാള്‍ ശക്തരായ ടി കോശങ്ങളെ ഉത്പാദിപ്പിക്കാനാകും എന്ന് പഠനം പറയുന്നു. ലിംഗവ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ രോഗപ്രതിരോധ സംവിധാനത്തിലും വ്യത്യാസങ്ങൾ ഉണ്ടെന്നും ഗവേഷകർ പറയുന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കോ നവജാത ശിശുക്കള്‍ക്കോ ഭീഷണിയുണ്ടാക്കാവുന്ന രോഗാണുക്കള്‍ക്കെതിരെ സ്ത്രീകളുടെ ശരീരം സ്വാഭാവികമായി തന്നെ പ്രതിരോധം ശക്തമാക്കാറുണ്ട്. 
 
അതേസമയം ശരീരം ഉയർന്ന രോഗപ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതും അപകടത്തിന് കാരണമാകുമെന്നും പഠനം പറയുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞിട്ടുള്ള ശരീര കോശങ്ങളെ ശരീരത്തിലെ പ്രതിരോധ സംവിധാനം തന്നെ ആക്രമിയ്ക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് ശരീരത്തിന്റെ ഉയർന്ന രോഗപ്രതിരോധ ജാഗ്രത കാരണമാകും. ഇത് കൂടുതലായും കാണപ്പെടുന്നത് സ്ത്രികളിലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍