25 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 65,002 പേർക്ക്

Webdunia
ശനി, 15 ഓഗസ്റ്റ് 2020 (10:55 IST)
രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 65,002 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25,26,193 ആയി. ഇതില്‍ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേര്‍ രോഗമുക്തി നേടി.
 
കഴിഞ്ഞ 24 മണീക്കൂറിനിടെ 996 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം 49,036 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article