കൊവിഡ് വ്യാപനം: കൊല്ലത്ത് ലളിതമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനാഘോഷം

എ കെ ജെ അയ്യര്‍

വെള്ളി, 14 ഓഗസ്റ്റ് 2020 (21:21 IST)
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെ കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നതും ഇതാദ്യമായാണ്.
 
വനം വകുപ്പ് മന്ത്രി കെ രാജു ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിക്കും.  മന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിക്കും. ആരോഗ്യ മേഖലയിലെ മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് വീതം  നഴ്‌സ്, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കോവിഡ് 19 രോഗമുക്തി നേടിയവര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.
 
ആചാരപരമായ പരേഡ് നടക്കുമെങ്കിലും  പൊതുജനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെ പ്ലാറ്റൂണുകളാണ്(പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പോലീസ് ബാന്‍ഡ് ട്രൂപ്പുകള്‍) പരേഡിനുണ്ടാകുക. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ വ്യക്തികളേയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. പ്ലാസ്റ്റിക് പതാകകള്‍, തോരണങ്ങള്‍ എന്നിവ സ്വാതന്ത്ര്യദിനാഘോഷത്തിന് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍