'ക്യൂട്ട് ഫാമിലി'; ആസിഫ് അലിക്ക് ഈദ് ആശംസകളുമായി മാളവിക മോഹനന്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 മെയ് 2021 (12:42 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇത്തവണത്തെ ചെറിയ പെരുന്നാള്‍ കുടുംബത്തോടൊപ്പമാണ് ആസിഫലി ആഘോഷിക്കുന്നത്. കുട്ടികളോടൊപ്പം കളിച്ചും ഫാമിലിയ്‌ക്കൊപ്പം തമാശകള്‍ പങ്കുവെച്ചും വീട്ടില്‍ തന്നെയാകും താരത്തിന്റെ ആഘോഷം. മാത്രമല്ല തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ആശംസകള്‍ അറിയിക്കുവാനും ആസിഫ് മറന്നില്ല.
 
'എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ഈദ് ആശംസിക്കുന്നു'- ആസിഫ് അലി കുറിച്ചു.
 
ക്യൂട്ട് ഫാമിലി എന്ന് പറഞ്ഞു കൊണ്ട് മാളവിക മോഹനന്‍ ആസിഫിനും ഈദ് ആശംസിച്ചു. ടോവിനോ തോമസ്,അര്‍ജുന്‍ അശോകന്‍, വിനയ് ഫോര്‍ട്ട് നിരവധി താരങ്ങളും നടനെ കുടുംബത്തോടൊപ്പം കണ്ട സന്തോഷം പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article