ഇബ്‌ലിസിന് ശേഷം മറ്റൊരു ആസിഫ് അലി ചിത്രവുമായി രോഹിത് വി എസ്?

കെ ആർ അനൂപ്

വെള്ളി, 7 മെയ് 2021 (09:08 IST)
ആസിഫ് അലിയുടെ മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. നിവിന്‍ പോളിക്കൊപ്പം 'മഹാവീര്യര്‍' ഷൂട്ടിംഗ് അടുത്തിടെയാണ് നടന്‍ പൂര്‍ത്തിയാക്കിയത്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രണ്ടാളും ഒരു സിനിമയില്‍ ഒന്നിച്ചതിന്റെ ആവേശത്തിലാണ് ആരാധകരും. ആസിഫിനൊപ്പം സംവിധായകന്‍ രോഹിത് വി എസ് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനൊരു മാസ് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
 
ഒരു ഫാന്‍ ചാറ്റില്‍ ആസിഫുമായി താങ്കള്‍ ആക്ഷന്‍ പടം ചെയ്യുന്നുണ്ടെന്ന് കേട്ടു, ഒരു കമന്റ് സെക്ഷനില്‍ കേട്ടതാ എന്ന ചോദ്യം ഒരു ആരാധകര്‍ ചോദിച്ചു. 'ആഗ്രഹമുണ്ട്, ഒരു നല്ല ഇടി കൊടുക്കണമെന്നുണ്ട്'- മറുപടിയായി രോഹിത് വിഎസ് കുറിച്ചു. ഇത് ആസിഫ് അലിയും ഏറ്റെടുത്തു. നടനും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചോദ്യവും ഉത്തരവും പങ്കിട്ടു.
 
ടോവിനോയെ നായകനാക്കി കള എന്ന ചിത്രമാണ് രോഹിത്തിന്റെ ഒടുവിലായി പ്രദര്‍ശനത്തിനെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍