ബിടെക്കിന് മൂന്ന് വയസ്സ്, ഓര്‍മ്മകള്‍ പങ്കു വെച്ച് അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്

ബുധന്‍, 5 മെയ് 2021 (08:50 IST)
ആസിഫ് അലിയുടെ ബിടെക്കിന് മൂന്ന് വയസ്സ്. 2018 മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൂന്നാം വാര്‍ഷികം ആഘോഷമാക്കുകയാണ് അര്‍ജുന്‍ അശോകനും ദീപക് പറമ്പോളും മറ്റു അഭിനേതാക്കളും. ലൊക്കേഷന്‍ ഓര്‍മ്മകള്‍ ഇരുവരും പങ്കുവെച്ചു.
 
മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്ര ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സിനിമക്കളെ ഒരുപോലെ ആഘോഷമാക്കാറുള്ള പ്രേക്ഷകരും സമൂഹത്തില്‍ ചില മാറ്റങ്ങള്‍ വേണന്ന് ആഗ്രഹിക്കുന്ന ആളുകളും ബിടെക്കിനെ ഇന്നും ഇഷ്ടപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍