മഹാമാരി കാലത്തെ പെരുന്നാള്‍, വീട്ടില്‍ തന്നെ ആഘോഷമാക്കാന്‍ അഭ്യര്‍ത്ഥിച്ച് നദിയ മൊയ്തു

കെ ആര്‍ അനൂപ്

വ്യാഴം, 13 മെയ് 2021 (09:07 IST)
ഈ മഹാമാരി കാലത്ത് ആഘോഷങ്ങളൊന്നും ഇല്ലാതെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. എല്ലാവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് നാദിയ മൊയ്തു.
 
'എല്ലാവര്‍ക്കും ഈദ് മുബാറക്! കോവിഡ് ലോക്ക് ഡൗണുകള്‍ക്കിടയില്‍, ദയവായി വീട്ടില്‍ തന്നെ തുടരുക, എന്നാല്‍ സന്തോഷകരവും സമാധാനപരവുമായ ഈ അവധിക്കാല ആഘോഷങ്ങള്‍ സജീവമായി നിലനിര്‍ത്തുക'- നാദിയ മൊയ്തു കുറിച്ചു.
 
ദ്യശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലായിരുന്നു നടി. ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത സിനിമയില്‍ പൊലീസുദ്യോഗസ്ഥയായി താരം വേഷമിട്ടത്. മലയാളത്തില്‍ ആശാശരത് ചെയ്ത കഥാപാത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിലും നടി ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍