മാതൃകയായി ആരാധകര്‍, നന്ദി പറഞ്ഞ് സായി പല്ലവി

കെ ആര്‍ അനൂപ്

ബുധന്‍, 12 മെയ് 2021 (12:39 IST)
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടി സായി പല്ലവി തന്റെ 29-ാം പിറന്നാള്‍ ആഘോഷിച്ചത്. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമായ താരത്തിന് ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകള്‍ അറിയിച്ചു. തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചും കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും അനാഥാലയങ്ങളിലേക്ക് ഭക്ഷണം എത്തിച്ച നല്‍കിയുമാണ് ആരാധകര്‍ മാതൃകയായത്. അതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് സായി പല്ലവി തന്നെ രംഗത്തെത്തി.
 
'ഞാന്‍ ഇപ്പോള്‍ വളരെ വികാരാധീനനാണ്.നിങ്ങളുടെ കുടുംബത്തെ പോലെ എന്നെ കാണുന്നതിലും നിസ്വാര്‍ത്ഥമായ രീതിയില്‍ സ്‌നേഹം പങ്കിടുന്നതിലും ഞാന്‍ ഭാഗ്യവതിയാണ്.ദൈവം നിങ്ങളെ എല്ലാവരെയും സന്തോഷത്തോടും നല്ല ആരോഗ്യത്തോടും അനുഗ്രഹിക്കട്ടെ'- സായി പല്ലവി ട്വീറ്റ് ചെയ്തു.
 
ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്നിരുന്നു.ത്രിശൂലം കയ്യില്‍ പിടിച്ച് രൗദ്ര ഭാവത്തില്‍ നില്‍ക്കുന്ന നടിയാണ് കാണാനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍