അജിത്തിനൊപ്പമുള്ള ഈ പയ്യനെ മനസ്സിലായോ ? ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരം !

കെ ആര്‍ അനൂപ്

ശനി, 1 മെയ് 2021 (17:11 IST)
കോളിവുഡ് സിനിമാലോകം അജിത്തിന്റെ അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പ്രവാഹമാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. തമിഴകത്തെ സെലിബ്രിറ്റികളും തലയ്ക്ക് ആശംസകള്‍ നേര്‍ന്നു. ഈ വേളയില്‍ അധികമാരും കാണാത്ത അജിത്തിനൊപ്പമുളള ചില അപൂര്‍വ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ശിവകാര്‍ത്തികേയന്‍ അജിത്തിന് ആശംസകള്‍ നേര്‍ന്നത്.
 
സുരേഷ് ഗോപി ഉള്‍പ്പടെയുള്ള താരങ്ങള്‍ അജിത്തിന് പിറന്നാള്‍ ആശംസകളുമായി നേരത്തെ എത്തിയിരുന്നു. രാവിലെ മുതലേ ട്വിറ്ററില്‍ #AjithKumar #HBDThalaAjith എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആണ്.
 
അതേസമയം വലിമൈ അപ്‌ഡേറ്റിനു വേണ്ടി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍