#HBDThalaAjith ട്വിറ്ററില്‍ ട്രെന്‍ഡായി ഹാഷ്ടാഗ്, അജിത്തിന് ഇന്ന് 50-ാംപിറന്നാള്‍, ആശംസകളുമായി സംഗീതസംവിധായകന്‍ ഡി ഇമ്മന്‍
അജിത്തിന്റെ അന്‍പതാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് തമിഴ് സിനിമ ലോകം. രാവിലെ മുതലേ ട്വിറ്ററില്‍ #AjithKumar #HBDThalaAjith എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആണ്. സോഷ്യല്‍ മീഡിയകളിലൂടെ ആശംസാ പ്രവാഹമാണ് ആരാധകരുടെ ആരാധകരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ അജിത്തിന് നേര്‍ന്ന ആശംസയാണ് ശ്രദ്ധ നേടുന്നത്.