സമാന്തയുടെ ജന്മദിനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ, തരംഗമായി #HappyBirthdaySamantha ഹാഷ് ടാഗ്

കെ ആര്‍ അനൂപ്

ബുധന്‍, 28 ഏപ്രില്‍ 2021 (12:42 IST)
തെന്നിന്ത്യന്‍ താര സമന്താ അക്കിനേനി 
തന്റെ 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആശംസ പ്രവാഹമാണ് നടിക്ക് വന്നുകൊണ്ടിരിക്കുന്നത്. #HappyBirthdaySamantha എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. നിരവധി സിനിമ താരങ്ങളും സണ്‍ പിക്‌ചേഴ്‌സ്, സോണി സൗത്ത് തുടങ്ങിയ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളും സമാന്തയ്ക്ക് ആശംസകള്‍ നേര്‍ന്നു.
 
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ത്തിന്റെ തിരക്കിലാണെന്ന് നടി. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ ആണ് നായകന്‍. ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്ന 'കാതുവാകുള രെണ്ടു കാതല്‍' റിലീസിന് ഒരുങ്ങുകയാണ്.അടിപൊളി പ്രണയകഥയാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍