100 കോടി ചിത്രത്തിന് നിര്‍മ്മാതാവിന് എന്ത് ഷെയര്‍ കിട്ടും? റിലീസ് ചെയ്ത 70 സിനിമകളില്‍ എട്ടെണ്ണം ബോക്‌സ് ഓഫീസ് ഹിറ്റ് !

കെ ആര്‍ അനൂപ്
ശനി, 1 ജൂണ്‍ 2024 (08:45 IST)
Listin Stephen and Prithviraj Sukumaran
2024 പിറന്ന് 6 മാസങ്ങള്‍ ആകുന്നു. ഇതിനോടൊപ്പം തന്നെ ബോക്‌സ് ഓഫീസില്‍ മലയാള സിനിമകള്‍ വന്‍ കുതിപ്പാണ് നടത്തിയത്. നാല് നൂറുകോടി ക്ലബ്ബുകള്‍ ഇതിനോടകം തന്നെ പിറന്നു. 'ഗുരുവായൂര്‍ അമ്പലനടയില്‍', 'ടര്‍ബോ' ഉള്‍പ്പെടെയുള്ള സിനിമകള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേമലു ആണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സും ആടുജീവിതവും ആവേശവും നൂറുകോടി കൊണ്ടുവന്നു. സിനിമ എത്ര ദിവസം ഓടി എന്നതിനെ അടിസ്ഥാനമാക്കി വിജയം കണക്കാക്കുന്ന പഴയ രീതിയൊക്കെ മാറി, ഇപ്പോള്‍ എത്ര നേടി എന്ന ചോദ്യമാണ് ആദ്യം ചോദിക്കുക.
 
 2024 പിറന്ന ആദ്യ നാല് മാസങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമ ഇന്‍ഡസ്ട്രി 900 കോടി രൂപയുടെ വരുമാനം നേടി കഴിഞ്ഞു.മഞ്ഞുമ്മല്‍ ബോയ്‌സ് (236 കോടി), ആടുജീവിതം (150 കോടി), പ്രേമലു (136 കോടി), ആവേശം (113 കോടി) എന്നീ സിനിമകളാണ് ഈ വര്‍ഷം 100 കോടി തൊട്ടത്. പ്രദര്‍ശനത്തിന് എത്തിയ 70 സിനിമകളില്‍ എട്ടെണ്ണം ബോക്‌സ് ഓഫീസ് ഹിറ്റുകളായി മാറി.തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രേക്ഷകര്‍ മലയാള സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയും കണ്ടു.
 
 മഞ്ഞുമ്മല്‍ ബോയ്‌സ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 75 കോടിയിലധികം കളക്ഷന്‍ നേടി. എന്നാല്‍ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ നിര്‍മ്മാതാവിനെ എന്ത് കിട്ടുമെന്ന് ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഈ ചോദ്യംനിര്‍മാതാവ്, വിതരണക്കാരന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലിസ്റ്റിന്‍ സ്റ്റീഫനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്.
 
നിര്‍മാതാവിന്റെ ഷെയറിനെ കുറിച്ചാണ് ലിസ്റ്റിന്‍ പറയുന്നത്.100 കോടി ചിത്രത്തില്‍ നിര്‍മാതാവിന് പരമാവധി 40 ശതമാനം മാത്രമാകും ലഭിക്കുക.അതായത് 40 കോടിയാകും നിര്‍മ്മാതാവിന് കിട്ടുക.ലിസ്റ്റിന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. സിനിമ 100 കോടി ക്ലബ്ബിലെത്തിയിരുന്നു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article