മുക്കുത്തി അമ്മന് രണ്ടാം ഭാഗമൊരുങ്ങുന്നു, ഇത്തവണ നയൻസില്ല, പകരം ഈ നടി

അഭിറാം മനോഹർ
വെള്ളി, 31 മെയ് 2024 (19:59 IST)
ആര്‍ ജെ ബാലാജി സംവിധായകനായി അരങ്ങേറ്റം കുറിച്ച മുക്കുത്തി അമ്മന്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ഫാന്റസി കോമഡിയായി വന്ന സിനിമ ഏറെ ചര്‍ച്ചയാകുകയും ബോക്‌സോഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു. നയന്‍താരയായിരുന്നു സിനിമയില്‍ മുക്കുത്തി അമ്മന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വിവരമാണ് വരുന്നത്.
 
രണ്ടാം ഭാഗത്തില്‍ നയന്‍താരയ്ക്ക് പകരം തൃഷയാകും മുക്കുത്തി അമ്മനാവുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2020ലായിരുന്നു മുക്കുത്തി അമ്മന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ റിലീസായത്. ഉര്‍വശി,സ്മൃതി വെങ്കട്ട്, ആര്‍ ജെ ബാലാജി,അഭിനയ മൗലി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആര്‍ ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണനായിരുന്നു സിനിമ സംവിധാനം ചെയ്തത്. വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു യുവാവിനും കുടുംബത്തിനും മുന്‍പെ അവരുടെ കുടുംബദേവതയായ മുക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമായിരുന്നു സിനിമ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article