13 ദിവസം കൊണ്ട് 75 കോടി ക്ലബിൽ ഗുരുവായൂരമ്പല നടയിൽ, വീണ്ടും 100 കോടി ക്ലബിനരികെ പൃഥ്വിരാജ്

അഭിറാം മനോഹർ

ബുധന്‍, 29 മെയ് 2024 (13:56 IST)
പൃഥ്വിരാജ്- ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്ത്. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പൊള്‍ ആഗോളതലത്തില്‍ 75 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. അതിവേഗത്തില്‍ 100 കോടിയിലേക്കുള്ള കുതിപ്പിലാണ് സിനിമ. നിലവിലെ തിരക്ക് തുടരുകയാണെങ്കില്‍ 2024ല്‍ 100 കോടി ക്ലബിലെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയാകും ഗുരുവായൂരമ്പലനടയില്‍. നേരത്തെ പൃഥ്വിരാജ്- ബ്ലെസി സിനിമയായ ആടുജീവിതം ഈ വർഷം 100 കോടി കടന്നിരുന്നു.
 
 റിലീസ് ചെയ്ത 6 ദിവസം പിന്നിടുമ്പോള്‍ സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.മെയ് 16നായിരുന്നു സിനിമയുടെ റിലീസ്. ജയ ജയ ജയ ജയഹേ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ദീപു പ്രദീപ് ആയിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി. വി സാരഥിയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍