പാർവതി വീണ്ടും മലയാളത്തിൽ സജീവമാകുന്നു, ഒപ്പം ഉർവശിയും, ഉള്ളൊഴുക്ക് ജൂൺ 21ന്

അഭിറാം മനോഹർ
വെള്ളി, 31 മെയ് 2024 (19:38 IST)
Parvathy, Urvashi
ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടൈന്മെന്‍്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാറാണ്. ജൂണ്‍ 21നാണ് സിനിമ പുറത്തിറങ്ങുക.
 
 കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ക്രിസ്റ്റോ ടോമി. സുഷിന്‍ ശ്യാമാണ് സിനിമയുടെ സ്മഗീതം നിര്‍വഹിക്കുന്നത്. രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും പുറത്തുവരും എന്ന വാചകങ്ങളും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമുണ്ട്. നിലവില്‍ തമിഴില്‍ ജേ ബേബി എന്ന സിനിമയിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്. തങ്കലാനാണ് പാര്‍വതിയുടെ പുറത്തിറങ്ങാനുള്ള സിനിമ.

അനുബന്ധ വാര്‍ത്തകള്‍

Next Article