കന്യാദാനം മടിയില്‍ ഇരുത്തി നടത്തിയത് പാര്‍വതിയുടെ ആഗ്രഹപ്രകാരം,നിറയെ കല്ലുകള്‍ പതിപ്പിച്ച കൊലുസ്സ് മകള്‍ക്കായി പണിയിപ്പിച്ചു, മാളവികയുടെ വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു താലികെട്ട്. വിവാഹ റിസപ്ഷന്‍ നടന്നത് മാളവികയുടെ ഭര്‍ത്താവ് നവീതിന്റെ നാടായ പാലക്കാട് വെച്ചായിരുന്നു. ചടങ്ങിലും മാളവികയുടെ മേക്കപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം ആരാധകരെ ആകര്‍ഷിച്ചിരുന്നു. പ്രശസ്ത സെലിബ്രിറ്റി വെഡിങ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് ഇതിനുപിന്നില്‍.
ബോളിവുഡ് നടി ആലിയ ഭട്ടിനുള്‍പ്പെടെ ഉപയോഗിച്ച അതേ മേക്കപ്പ് ആണ് മാളവികക്കും ഉപയോഗിച്ചത്. മണവാട്ടി ആകുമ്പോഴും അമിത മേക്കപ്പ് ഉപയോഗിക്കരുതെന്ന നിര്‍ബന്ധം മാളവികയ്ക്ക് ഉണ്ടായിരുന്നു. അമിതമായി മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതെ ആളാണ് മാളവിക.മുഖത്തെ ചര്‍മം കാണാന്‍ സാധിക്കുന്ന സ്‌കിന്‍ വിസിബിള്‍ മേക്കപ്പ് ഉപയോഗിച്ചത്.വധുവിന്റെ മാസ്മരികത നിറയുകയും വേണം എന്നതായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ലക്ഷ്യം. തമിഴ് ബ്രാഹ്‌മണ വധുവായാണ് മാളവികയെ താലികെട്ടിനായി അണിയിച്ചൊരുക്കിയത്.
ജയറാമിന്റെ മടിയില്‍ ഇരുത്തി കന്യാദാനം നടത്തിയാണ് താലികെട്ട് ചടങ്ങ് നടന്നത്. ഈ ചടങ്ങ് ഉള്‍പ്പെടെയുള്ളത് പാര്‍വതിയുടെ ആഗ്രഹപ്രകാരമാണ് നടന്നത്. പിന്നെ എല്ലാവരും ശ്രദ്ധിച്ചത് മാളികയുടെ കാല്‍പാദത്തിലെ ആഭരണം ആയിരുന്നു. നിറയെ കല്ലുകള്‍ പതിപ്പിച്ച കൊലുസ്സ് പാര്‍വതി മകള്‍ക്കായി പ്രത്യേകം പണിയിപ്പിച്ചതാണ്. വധുവായി മാളവിക അണിഞ്ഞൊരുങ്ങി എത്തിയപ്പോള്‍ തന്റെ മനസ്സ് നിറഞ്ഞു എന്നാണ് ജയറാം പറഞ്ഞത്.