7 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 32 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. പൊങ്കൽ റിലീസ് ചിത്രങ്ങളായ അയലൻറെയും, ക്യാപ്റ്റൻ മില്ലറുടെയും കളക്ഷൻ അരൺമനൈ 4 വൈകാതെ മറികടക്കും.ആഭ്യന്തര കളക്ഷൻ പരിഗണിക്കുമ്പോൾ ചിത്രം 40 കോടി കടന്നിട്ടുണ്ട്. ആഗോള കളക്ഷൻ കൂടി എടുക്കുമ്പോൾ ചിത്രം 51 കോടി പിന്നിട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സംവിധായകനായ സുന്ദർ സി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമന്നയും റാഷി ഖന്നയും ആയിരുന്നു നായികമാർ.സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അരൺമനൈ ( 2014) , അരൺമനൈ 2 (2016) , അരൺമനൈ 3 (2021) തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് അഭിനയിച്ചത് സുന്ദർ സിയാണ്.