മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ച് പരാതി നല്‍കിയെന്ന് സച്ചിന്‍ ദേവ് എംഎല്‍എ. കൂടാതെ ആര്യക്കെതിരായി അസഭ്യ സന്ദേശങ്ങളും കമന്റുകളും പരസ്യപ്പെടുത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സച്ചിന്‍ദേവ് പറഞ്ഞു. താന്‍ ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തുടര്‍ച്ചയായി വ്യക്തിഹത്യ നേരിടുന്നുണ്ടെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞിരുന്നു.