തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് പെണ്‍കുഞ്ഞിന് ജന്മം നല്കി. ഇന്നു രാവിലെ തിരുവനന്തപുരം എസ്.ടി. ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആര്യയുടെ അച്ഛന് പ്രതികരിച്ചു. ബാലുശേരി എംഎല്‍എയായ സച്ചിന് ദേവാണ് ആര്യയുടെ ജീവിതപങ്കാളി.