സാനിയ ഇയ്യപ്പന്‍ ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടി, കൈയ്യില്‍ ഭിത്തിയില്‍ ഇടിച്ചു,പിന്നെ കരച്ചിലും നിലവിളിയും, സിനിമാ സെറ്റിലെ അപകടത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

കെ ആര്‍ അനൂപ്
ശനി, 8 ജനുവരി 2022 (10:10 IST)
യുവ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി. സിനിമയുടെ ചിത്രീകരണ സമയത്ത് നടന്നു അപകടത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍.
 
ചിത്രത്തിലെ നായിക കൂടിയായ സാനിയ ഇയ്യപ്പനായിരുന്നു ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയത്.
സിനിമയില്‍ സാനിയയുടെ കഥാപാത്രം കിണറ്റില്‍ ചാടുന്ന ഒരു രംഗമുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ നടി തന്നെ ധൈര്യത്തോടെ കിണറ്റില്‍ ചാടാന്‍ തയ്യാറായി. അതൊരു ഒറിജിനല്‍ കിണര്‍ ആയിട്ടും തനിക്ക് ചെയ്യാന്‍ ധൈര്യം ഉണ്ടെന്നും ഡ്യൂപ്പിനെ ഉപയോ?ഗിക്കാമെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞെങ്കിലും നടി ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടി.
 
 കിണറ്റില്‍ ചാടുന്നതിനിടെ കൈയ്യില്‍ ഭിത്തിയില്‍ ഇടിച്ച് സാനിയയ്ക്ക് പരിക്ക് പറ്റിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.'കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈയ്യൊടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. പരിക്കുകള്‍ ഉണ്ടായിരുന്നു'- വിഷ്ണു പറഞ്ഞു.
 
 എന്നാല്‍ പരിക്കുകള്‍ സാനിയയെ തളര്‍ത്തിയില്ല.വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തിയെന്നും അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article