വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന 'രണ്ട്' കഴിഞ്ഞദിവസമാണ് തിയറ്ററുകളിലെത്തിയത്.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. അന്ന രേഷ്മ രാജനാണ് നായിക.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ആഗ്രഹിക്കുന്ന നാട്ടിന്‍പുറത്തുകാരനായ വാവ എന്ന ചെറുപ്പക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ വേഷമിടുന്നു.സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ചെയ്യാന്‍ ഭയന്നിരുന്നുവെന്നും പിന്നീട് തിരക്കഥ വായിച്ചപ്പോള്‍ ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു 'രണ്ട്'എന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കഥ, തിരക്കഥ, സംഭാഷണം എന്നിവ ബിനുലാല്‍ ഉണ്ണിയാണ് ഒരുക്കിയിരിക്കുന്നത്.