റിലീസ് മാറ്റി 'ബീസ്റ്റ്', കാരണം 'കെജിഎഫ്' 2 പേടിയോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 22 മാര്‍ച്ച് 2022 (15:11 IST)
വിജയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്.ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ ഒരു ദിവസം മുമ്പേ ഏപ്രില്‍ 13-ന് സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചു.
കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബീസ്റ്റ് ഒരു ദിവസം മുമ്പേ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article