ആദ്യദിനത്തില്‍ 3.2 കോടി മാത്രം ഇന്ത്യയില്‍ നിന്ന് നേടിയ സിനിമ ഞായറാഴ്ച മാത്രം 7.27 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ഇതോടെ സിനിമയുടെ ആകെ കളക്ഷന്‍ 20 കോടി പിന്നിട്ടു. കഥാപശ്ചാത്തലം കൊണ്ടും അവതരണം കൊണ്ടും സിനിമ പ്രേക്ഷകരെ ആകര്‍ഷിച്ചതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ നേട്ടമുണ്ടാക്കിയത്. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.