വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (12:53 IST)
ഹമാസുമായുള്ള വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിനും ബന്ധികളെ കൈമാറ്റത്തിനുമാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഞായറാഴ്ച മുതലാണ് കരാര്‍ നിലവില്‍ വരുന്നത്.
 
നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാരിലെ 24 അംഗങ്ങളാണ് കരാറിന് അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ എട്ടുപേര്‍ ഇതിനെ എതിര്‍ത്തുകൊണ്ടാണ് വോട്ട് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയിരുന്നു. പിന്നാലെയാണ് പൂര്‍ണ മന്ത്രിസഭയും വിഷയത്തില്‍ അനുകൂല നിലപാട് എടുത്തത്.
 
മോചിപ്പിക്കുന്ന 95 പാലസ്തീന്‍കാരുടെ വിവരങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 69 പേരും സ്ത്രീകളാണ്. 16 പേരാണ് പുരുഷന്മാരായിട്ടുള്ളത്. 10 പേര്‍ കുട്ടികളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍