80 വര്‍ഷം മുമ്പുള്ള ജപ്പാനിലെ അവസ്ഥയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് സമാധാന നോബല്‍ ജേതാക്കളായ ഹിഡാന്‍ക്യോ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഒക്‌ടോബര്‍ 2024 (18:45 IST)
nobel
80 വര്‍ഷം മുമ്പുള്ള ജപ്പാനിലെ അവസ്ഥയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് സമാധാന നോബല്‍ ജേതാക്കളായ ഹിഡാന്‍ക്യോ. ആണവായുധ മുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ജപ്പാനിലെ സംഘടനയായ ഹിഡാന്‍ക്യോയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സംഘടന നടത്തിയ സമ്മേളനത്തിലാണ് ഗാസയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. 80 വര്‍ഷം മുമ്പ് ജപ്പാനില്‍ സംഭവിച്ചതിന് സമാനമായ കാര്യമാണ് ഗാസയില്‍ നടക്കുന്നതെന്നും ആണവാക്രമണത്തെ അതിജീവിച്ച സംഘടനയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ദോഷിയുഗി മിമാക്കി പറഞ്ഞു.
 
ആണവായുധം തെറ്റാണെന്ന ധാരണ ലോകത്ത് സൃഷ്ടിക്കുന്നതില്‍ വലിയ സംഭാവന വഹിച്ച സംഘടനയാണ് ഹിഡാന്‍ക്യോ. ഏറ്റവും വിനാശകാരിയായ ആയുധമാണ് ആണവായുധമെന്ന് മനുഷ്യ ചരിത്രത്തിലൂടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നും ദോഷിയുഗി മിമാക്കി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍