സകല റെക്കോർഡും തകർത്തിരിക്കും, ബോക്സോഫീസ് തൂക്കാൻ പത്താൻ 2 വരുന്നു

അഭിറാം മനോഹർ

ചൊവ്വ, 25 ഫെബ്രുവരി 2025 (20:52 IST)
തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം ഷാറൂഖ് ഖാന് ബോളിവുഡില്‍ റീ എന്‍ട്രി സമ്മാനിച്ച സിനിമയായിരുന്നു പത്താന്‍. 2023ല്‍ പുറത്തിറങ്ങിയ സിനിമ അന്ന് ബോക്‌സോഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ സ്‌പൈ ത്രില്ലറില്‍ ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരായിരുന്നു ഷാറൂഖിനെ കൂടാതെ പ്രധാനവേഷങ്ങളിലെത്തിയത്. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
 
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സംവിധായകനും നിര്‍മാതാവുമായ ആദിത്യ ചോപ്രയാണ് സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായും അടുത്ത വര്‍ഷം തുടക്കത്തില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചത്.
 
 ആദ്യഭാഗം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ആനന്ദിന് പകരം മറ്റേതെങ്കിലും സംവിധായകനാകും പത്താന്‍ 2 ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യഭാഗത്തില്‍ വില്ലനായെത്തിയ ജോണ്‍ എബ്രഹാമിന്റെ കഥാപാത്രവും സിനിമയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായതിനാല്‍ തന്നെ സിനിമയില്‍ അതിഥി വേഷങ്ങളില്‍ ഹൃത്വിക് റോഷനോ സല്‍മാന്‍ ഖാനോ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍