'വര്‍ഷങ്ങള്‍ക്ക് ശേഷം'റിലീസ് 2024 ഏപ്രിലില്‍, ഫസ്റ്റ് ലുക്ക് ഇന്നെത്തും, ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (13:00 IST)
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ധ്യാനിന്റെ ജന്മദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അറിയിച്ചു.ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
'ഇന്ന് പുലര്‍ച്ചെ 2 മണിക്ക്, ധ്യാനിന്റെ ജന്മദിനത്തില്‍, ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളില്‍ അഭിനിവേശമുള്ള ആളുകളുടെ ഒരു സൈന്യം എനിക്കുണ്ട് എന്നതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ്. ദൈനംദിനവും എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താല്‍, സിനിമാ നിര്‍മ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് ഞാന്‍ കണ്ട ഒരു സിനിമയാണിത്. നിങ്ങള്‍ വെളിച്ചത്തെ ബഹുമാനിക്കുമ്പോള്‍, പ്രകൃതിയെ ബഹുമാനിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് അമൂല്യമായ ഒന്ന് നല്‍കുന്നു. അത് നിങ്ങള്‍ക്ക് അതിന്റെ മാന്ത്രികത നല്‍കുന്നു. ഇത് വീണ്ടും മനസ്സിലാക്കാന്‍ വേണ്ടി എന്നെ സംബന്ധിച്ചിടത്തോളം, വര്‍ഷങ്ങള്‍ക്ക് ശേഷം വേണ്ടിവന്നു. 
ഞങ്ങളുടെ ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍',-വിനീത് ശ്രീനിവാസന്‍ എഴുതി.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി മലയാളത്തിലെ ഒരു യുവനിര തന്നെ അണിനിരക്കുന്നു. വിനീത് ശ്രീനിവാസനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകനും സംഘത്തിനും ആയി.
 
50ലധികം ലൊക്കേഷനുകളില്‍ 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 132 അഭിനേതാക്കളും 200 പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ഷൂട്ടിങ്ങിന് ഉണ്ടായിരുന്നത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പ്രണവ് ചിത്രത്തിനായി സഹകരിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഒക്ടോബറോടെ തുടങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് ടീം വേഗത്തില്‍ കടക്കും. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article