ആര് ജയിക്കും ? ടോവിനോയോ കീര്‍ത്തിയോ,'വാശി' ട്രെയിലര്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (11:05 IST)
ടോവിനോയുടെ നായികയായി കീര്‍ത്തി സുരേഷ് ആദ്യമായി എത്തുന്ന ചിത്രമാണ് 'വാശി'. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ (Vaashi Trailer) യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നില്‍ തന്നെയാണ്.
നടന്‍ കൂടിയായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജൂണ്‍ 17ന് വാശി പ്രദര്‍ശനത്തിനെത്തും.
 
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
 
മഹേഷ് നാരായണന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു.മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article