Teaser 2: ടോവിനോയുടെ അടുത്ത് റിലീസ്, 'ഡിയര്‍ ഫ്രണ്ട്' ടീസര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 7 ജൂണ്‍ 2022 (09:02 IST)
ടോവിനോയുടെ പുതിയ റിലീസ് ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.നടന്‍ വിനീത് കുമാര്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ടീസര്‍ പുറത്ത്. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ 
 ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.
 
ഫഹദിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ സംവിധായകനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍