വീണ്ടും ഉയരങ്ങളില്‍ ‘ഉയരെ’ !

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂലൈ 2020 (20:30 IST)
ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി പാർവതി ഏറെ പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് ഉയരെ. ഇപ്പോഴിതാ ചിത്രത്തിന് ഒരു പുരസ്കാരം കൂടി ലഭിച്ച വിവരം സംവിധായകൻ മനു അശോകൻ അറിയിച്ചിരിക്കുകയാണ്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്‍ഗാര്‍ട്, ജര്‍മനിയിലാണ് ‘ഉയരെ' ആദരിക്കപ്പെട്ടിരിക്കുന്നത്. ഓഡിയൻസ് പോള്‍ അവാര്‍ഡ് ആണ് മനു അശോകന് ലഭിച്ചിരിക്കുന്നത്. 
 
ബോബി - സഞ്ജയ് ടീമിന്‍റെ രചനയിൽ ഏപ്രിൽ 26നാണ് ചിത്രം പുറത്തിറങ്ങിയത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ സിനിമയിൽ പാർവതിയെ കൂടാതെ ആസിഫ് അലി ടോവിനോ തോമസ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബോക്സ് ഓഫീസ് വിജയമായ ഈ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article