2023 ലെ അപ്രതീക്ഷിത വിജയ സിനിമകള്‍, നേട്ടം കൊയ്ത് സ്ഫടികവും

കെ ആര്‍ അനൂപ്
ബുധന്‍, 8 മാര്‍ച്ച് 2023 (15:47 IST)
ഓരോ സിനിമാ ഇന്‍ഡസ്ട്രിയും ഉറ്റുനോക്കുന്ന സിനിമകളാണ് മലയാളത്തിലേത്. മികച്ച കണ്ടന്റുമായി ഒട്ടനവധി സിനിമകളാണ് ഓരോ വര്‍ഷവും ഇറങ്ങുന്നത്.
 
2023 തുടക്കത്തില്‍ ചെറിയ ബജറ്റില്‍ നിര്‍മിച്ച സിനിമകള്‍ വലിയ വിജയം കൊയ്തു. വലിയ താരനിര ഇല്ലാതെ എത്തിയ സിനിമകള്‍ അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്.
 
കോടി ക്ലബ്ബുകളില്‍ കയറി മുന്നേറുന്ന ചിത്രങ്ങളാണ് രോമാഞ്ചവും പ്രണയവിലാസവും. റീ റിലീസ് ചെയ്ത സ്ഫടികവും വളരെ മുന്നില്‍ തന്നെയുണ്ട്. ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാകാതെ 76 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനം നിര്‍ത്തി.
 
പൊങ്കല്‍ റിലീസിന് എത്തിയ അന്യഭാഷ ചിത്രങ്ങള്‍ക്കും മികച്ച വിജയം സ്വന്തമാക്കാന്‍ ആയില്ല. തമിഴില്‍ നിന്ന് വന്ന വാത്തിയും ബോളിവുഡ് ചിത്രം പഠാനും വിജയം കണ്ടു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article