താണ്ഡവ് അണിയറപ്രവർത്തകരുടെ തല വെട്ടണമെന്ന് കങ്കണയുടെ ട്വീറ്റ്, അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റർ

Webdunia
വെള്ളി, 22 ജനുവരി 2021 (15:05 IST)
വിവാദമായ വെബ്‌സീരീസ് താണ്ഡവിന്റെ അണിയറപ്രവർത്തകരുടെ തല വെട്ടണമെന്ന് ട്വീറ്റിനെ തുടർന്ന് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റർ. വിവാദപരാമർശത്തെ തുടർന്ന് മണിക്കൂറുകളോളം കങ്കണയുടെ ട്വിറ്റർ ഹാൻഡിൽ റീഡ് ഓൺലി മോഡിലായിരുന്നു. വിവാദ ട്വീറ്റ് കങ്കണ പിന്നീട് നീക്കം ചെയ്‌തു.
 
ശിശുപാലന്റെ ആദ്യ 99 തെറ്റുകളും ഭഗവാൻ കൃഷ്‌ണൻ ക്ഷമിച്ചു. ആദ്യം നിശബ്ദത പിന്നീട് വിപ്ലവം. അവരുടെ തലവെട്ടാൻ സമയമായി എന്നായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. അതേസമയം ആമസോൺ പ്രൈം സീരീസായ താണ്ഡവിലെ വിവാദ സീനുകൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.വാർത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് വിവാദരംഗങ്ങൾ നീക്കം ചെയ്യാൻ ധാരണയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article