ലൂസിഫർ തെലുങ്ക് റീമേക്കിന് തുടക്കമായി, ചിത്രീകരണം ഫെബ്രുവരിയിൽ

കെ ആര്‍ അനൂപ്
വ്യാഴം, 21 ജനുവരി 2021 (22:51 IST)
ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന് തുടക്കമായി. ടോളിവുഡിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പൂജ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നത്. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിരഞ്ജീവി ആണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രമായി പ്രിയാമണി എത്തും.
 
ഇന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാൻ വേഷമിടാനാണ് സാധ്യത. തെലുങ്ക് പ്രേക്ഷകർക്കായി ലൂസിഫറിൽ നിന്ന് ചില വ്യത്യാസങ്ങൾ വരുത്തി ആയിരിക്കും റീമേക്ക് നിർമ്മിക്കുക.  
 
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യമലയാളസിനിമ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article