മഞ്‌ജുവിനൊപ്പം ബിജു മേനോൻ, 'ലളിതം സുന്ദരം' ഒരു കുടുംബചിത്രം !

കെ ആര്‍ അനൂപ്
വ്യാഴം, 21 ജനുവരി 2021 (21:10 IST)
മഞ്ജു വാര്യരും ബിജു മേനോനും ജോഡിയാകുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ 'ലളിതം സുന്ദര'ത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് മഞ്ജു. ഇതാണ് ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് പുറത്തുവന്ന ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
 
മഞ്ജുവിനൊപ്പം ബിജു മേനോൻ, മധു വാര്യർ, ദീപ്തി സതി, സൈജു കുറുപ്പ്, തിരക്കഥാകൃത്ത് രഘുനാഥ്‌ പാലേരി എന്നിവരെയാണ് പുറത്തുവന്ന ചിത്രത്തിൽ കാണാനാകുന്നത്.
  
കുറേക്കാലത്തിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ലളിതം സുന്ദരത്തിന്. ഇന്നലെകളില്ലാതെ, പത്രം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയ വർണങ്ങൾ, കളിയാട്ടം, ദില്ലിവാല രാജകുമാരന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങളിലാണ് ഇതിനുമുമ്പ് മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചത്. വീണ്ടും ഇരുവരും ഒന്നിക്കുന്നത് തിയേറ്ററുകളിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article