മിർസാപൂരിന്റെ അണിയറപ്രവർത്തകർക്ക് സുപ്രീം കോടതി നോട്ടീസ്

Webdunia
വ്യാഴം, 21 ജനുവരി 2021 (20:50 IST)
ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്‌തിരുന്ന മിർസാപൂർ വെബ് സീരീസിന്റെ അണിയറപ്രവർത്തകർക്കതിരെ സുപ്രീം കോടതി നോട്ടീസ്. ഉത്തർപ്രദേശിലെ മിർസാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതി.അണിയറ പ്രവര്‍ത്തകര്‍ക്കു പുറമേ ആമസോണ്‍ പ്രൈമിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ക്രൈം ത്രില്ലർ സീരീസായ മിർസാപൂരിൽ പങ്കജ് ത്രിപാഠി, അലി ഫസല്‍, ദിവ്യേന്ദു ശര്‍മ്മ, ശ്വേത ത്രിപാഠി ശര്‍മ്മ, രസിക ദുഗല്‍, ഹര്‍ഷിത ഗൗര്‍, അമിത് സിയാല്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീരീസിന്റെ 2 സീസണുകളാണ് ഇതുവരെ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article