വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം. വിന്‍സിയെ സഹോദരിയെപ്പോലെ കാണുന്ന ആളാണ് ഷൈന്‍, നാല് മാസം കഴിഞ്ഞ് ഇത്തരത്തിലുള്ള പരാതി എന്തുകൊണ്ട് പറയുന്നുവെന്ന് അറിയില്ലെന്നും നടന്റെ കുടുംബം പറയുന്നു.
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്. ഞങ്ങള്‍ പൊന്നാനിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. രണ്ടു കുടുംബവും അത്ര അടുപ്പത്തിലായിരുന്നു. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റില്‍ ബിന്‍സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല. വിവാദങ്ങള്‍ ഉണ്ടായ ശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറയുന്നു.