ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നു ഓടിരക്ഷപ്പെട്ടു

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (10:28 IST)
ഇന്നലെ രാത്രി കൊച്ചി നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടക്കുന്നതിനിടെ ഓടിരക്ഷപ്പെട്ടവരില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും. പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) ആണ് ഇന്നലെ രാത്രി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. 
 
ഈ ഹോട്ടലിലെ മൂന്നാം നിലയിലുള്ള മുറിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞയുടന്‍ ഷൈന്‍ ടോം ചാക്കോയും മറ്റ് രണ്ടുപേരും ഓടിരക്ഷപ്പെട്ടു. മുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. റെയ്ഡിനെക്കുറിച്ച് ഷൈന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്നാണ് വിവരം.
 
അതേസമയം നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു പ്രമുഖ നടന്‍ തന്നോടു മോശമായി പെരുമാറിയെന്ന് വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയാണ് വിന്‍സി പറഞ്ഞ നടന്‍. ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍