കർഷകരുടെ ട്രാക്ടർ റാലി തടയാനാകില്ല, തീരുമാനമെടുക്കേണ്ടത് ഡൽഹി പൊലീസ്: സുപ്രീം കോടതി

തിങ്കള്‍, 18 ജനുവരി 2021 (13:36 IST)
ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി തടയണം എന്ന ആപേക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ക്രമസമാധന പാലനത്തിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടത് എന്നും ഡൽഹി പൊലീസിനാണ് ഈ ഉത്തരവാദിത്വം എന്നും കോടതി വ്യക്തമാക്കി. ഇത്തരം ഒരു വിഷയത്തിൽ ഇടപെടാനുള്ള എല്ലാ അവകാശവും നിങ്ങൾക്കില്ലെ എന്ന് കോടതി ഡൽഹി പൊലീസിനോട് ചോദ്യം ഉന്നയിയ്ക്കുകയും ചെയ്തു. ട്രാക്‌ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പൊലീസിന്റെ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍