കൊവിഡ് വാക്സിൻ വീട്ടിലുണ്ടാക്കാനാകുമോ ? മറുപടി നൽകി മടുത്ത് ഗൂഗിൾ !

തിങ്കള്‍, 18 ജനുവരി 2021 (12:57 IST)
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിയ്ക്കുകയാണ്. അരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻ‌‌നിര കൊവിഡ് പ്രതിരോധ പ്രവർത്തകർക്കാണ് രാജ്യത്ത് ആദ്യം വാക്സിൻ നൽകുന്നത്. പ്രാദേശിക കേന്ദ്രങ്ങളിൽ വാക്സിനേഷൻ പുരോഗമിയ്ക്കുമ്പോൾ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് കൊവിഡ് വാക്സിൻ വീട്ടിലുണ്ടാക്കാനാകുമോ എന്നാണ്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമെല്ലാം ഗൂഗിളിൽ ട്രൻഡിങ് ആയത് കൊവിഡ് വാക്സിൻ എങ്ങനെ വീട്ടിലുണ്ടാക്കാനാകും ? എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ്. വാക്സിനേഷനെ കുറിച്ചുള്ള ആളുകളുടെ കൗതുകമാണ് ഗൂഗിളിൽ പ്രതിഫലിച്ചത്. 2020 ജൂലൈയിൽ രാജ്യത്ത് കൊവിഡ് രൂക്ഷമായപ്പോഴും ഇന്ത്യയ്ക്കാർ ഇതേ ചോദ്യങ്ങൾ ഗൂഗിളിനോട് ചോദിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍