നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (12:16 IST)
നടന്‍ ടൊവിനോ തോമസിന്റെ പാചക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. കോട്ടയം മണര്‍ക്കാട് ബൈപ്പാസില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 
 
അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കില്‍ സഞ്ചരിച്ച പേരൂര്‍ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിന്‍ മാത്യു എന്നിവര്‍ക്ക് ഗുരുതര പരുക്കുണ്ട്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)


അപകടത്തില്‍പ്പെട്ട വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്‍ ടൊവിനോ വിഷ്ണുവിന്റെ ചിത്രം പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article