1985ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രം മുതലാണ് പങ്കജ് ഉദാസ് ഗായകനെന്ന നിലയില്‍ ബോളിവുഡില്‍ നിലയുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനങ്ങളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും നിരവധി അവിസ്മരണീയമായ മെലഡികളിലൂടെ ആസ്വാദകമനസുകളില്‍ ചേക്കേറാന്‍ പങ്കജ് ഉദാസിനായി. 1980ല്‍ ആഹത് എന്ന ഗസല്‍ ആല്‍ബത്തോടെയായിരുന്നു സംഗീതലോകത്തേക്കുള്ള പങ്കജ് ഉദാസിന്റെ വരവ്.
ജഗജിത്ത് സിംഗ് നിറഞ്ഞുനില്‍ക്കുന്ന സമയത്തും സമകാലീകനായി കൊണ്ട് തന്നെ തിളങ്ങാന്‍ പങ്കജ് ഉദാസിനായി. ചുപ് കെ ചുപ് കെ, യുന്‍ മേര ഖാത്ക.ആഷിഖോന്‍ നെ,തുജ രാഹ ഹൈ തോ,എക് തരഫ് ഉസ്‌ക ഗര്‍,ക്യാ മുജ്‌സേ ദോസ്തി കരോഗെ,പീനെ വാലോ സുനോ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഗസല്‍ പ്രേമികളുടെ ഇഷ്ടഗാനങ്ങളാണ്.