അഹാനയുടെ മ്യൂസിക് വീഡിയോ റിലീസായി,'തോന്നല്‍'വളരെ നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 30 ഒക്‌ടോബര്‍ 2021 (14:24 IST)
26-ാം ജന്മദിനത്തിലായിരുന്നു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്യുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്.ഇപ്പോഴിതാ തോന്നല്‍ മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് നടി. ഷെഫിന്റെ വേഷത്തിലാണ് താരത്തെ കാണാനാകുന്നത്. വീഡിയോ കണ്ട ശേഷം പൃഥ്വിരാജ് തന്റെ അഭിപ്രായം പങ്കുവെച്ചു.
'വളരെ മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്റിങ്ങിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് അഹാന. ഇനിയും സംവിധായിക എന്ന നിലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ പ്രതീക്ഷിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article