മിന്നല്‍ മുരളി ട്രെയിലര്‍ എത്തി, ചിരിപ്പിച്ച് പറക്കാന്‍ കഴിയാത്ത സൂപ്പര്‍ഹീറോ

കെ ആര്‍ അനൂപ്

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (11:10 IST)
മിന്നല്‍ മുരളി ട്രെയിലര്‍ എത്തി. തുടക്കം മുതലേ ചിരിപ്പിച്ച് ടോവിനോ ചിത്രം.
 
2018 സെപ്റ്റംബറില്‍ ആയിരുന്നു സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. 
 
 
കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്‍ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ.മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍