'ഒടിയന്‍' തന്നെ മുന്നില്‍, മോഹന്‍ലാലിനൊപ്പം എത്തി ദുല്‍ഖര്‍,ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഉയര്‍ന്ന ഓപ്പണിങ് സ്വന്തമാക്കിയ മലയാള സിനിമകള്‍

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (10:51 IST)
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഒരു മലയാളം ചിത്രത്തിന് ലഭിച്ച എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് ആയിരുന്നു ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയ്ക്ക് കിട്ടിയിരിക്കുന്നത്.ഏകദേശം 9 കോടി കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.ഒടിയന്‍ ആദ്യദിനം 9.50 കോടി നേടിയിരുന്നു.
 
കിംഗ് ഓഫ് കൊത്ത കേരളത്തില്‍ നിന്ന് 6 കോടിയും, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 3 കോടിയും ആദ്യദിനം സ്വന്തമാക്കി. കേരളത്തിന് പുറത്ത് തെലുങ്ക് സംസ്ഥാനങ്ങളിലാണ് ദുല്‍ഖറിന് നേട്ടം ഉണ്ടാക്കാന്‍ ആയത്. 1.40 കോടി ഇവിടങ്ങളില്‍ നിന്ന് കൊത്തയ്ക്ക് ലഭിച്ചു.തമിഴ്നാട്ടില്‍ 90 ലക്ഷവും,കര്‍ണാടകയില്‍ 60 ലക്ഷവും നേടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നാകെ 17 കോടി രൂപ ചിത്രം സ്വന്തമാക്കി. 
 
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് സ്വന്തമാക്കിയ 5 മലയാള സിനിമകള്‍
 
ഒടിയന്‍: 9.50 കോടി
കിംഗ് ഓഫ് കൊത്ത: 9 കോടി
മരക്കാര്‍:7.40 കോടി
ഭീഷ്മ പര്‍വ്വം: 6.70 കോടി
 കുറുപ്പ്: 6.60 കോടി
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article