മമ്മൂട്ടിയുടെ പുതിയ സിനിമ കാതല്‍ ഒരുങ്ങുകയാണ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന് ജിയോ ബേബി ഒരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജ്യോതികയാണ് നായിക. പെരുന്നാളിന് ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
മെയ് 13ന് ആയിരുന്നു റിലീസ് പ്രതീക്ഷിച്ചത്. എന്നാല്‍ സിനിമയുടെ പ്രദര്‍ശന തീയതി മാറ്റിവച്ചേക്കുമെന്നാണ് മൂവി ട്രാക്കേഴ്സായി ഫ്രൈഡേ മാറ്റ്നി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.