ദി കേരള സ്റ്റോറി പ്രദര്‍ശന വിലക്ക്,മമതയ്‌ക്കെതിരെ സുപ്രീം കോടതിയിലേക്ക് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 മെയ് 2023 (11:10 IST)
വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം കഴിഞ്ഞദിവസം പശ്ചിമബംഗാളില്‍ വിലക്കിയിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത്. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.
 
തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യവും അപേക്ഷിയിലുണ്ട്.
 
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പാലിക്കുന്നതിനു വേണ്ടിയാണ് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് മമത പറഞ്ഞിരുന്നു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് തമിഴ്‌നാട്ടിലും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article