'ദി കേരള സ്റ്റോറി' ടീസര്‍ നീക്കം ചെയ്യും,32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന അവകാശവാദം സിനിമയിലില്ല

കെ ആര്‍ അനൂപ്

വെള്ളി, 5 മെയ് 2023 (14:40 IST)
കേരളത്തില്‍ നിന്ന് 32,000 ത്തിലധികം സ്ത്രീകള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി അവകാശപ്പെടുന്ന 'ദി കേരള സ്റ്റോറി' ടീസര്‍ നീക്കം ചെയ്യും.തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ടീസര്‍ നീക്കം ചെയ്യുമെന്ന് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ കേരള ഹൈക്കോടതിയെ അറിയിച്ചു.
 
വിവാദമായ ടീസര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് 'ദി കേരള സ്റ്റോറി' സിനിമയുടെ നിര്‍മ്മാതാവ് കേരള ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി.
 
 കേരളത്തില്‍ നിന്ന് 32,000 സ്ത്രീകള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ടീസര്‍ അവകാശപ്പെടുന്നത്.
 
സിനിമ തടയണമെന്ന ഹര്‍ജികള്‍ തള്ളണമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതി സത്യവാങ്മൂലം നല്‍കി. ബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വരുത്തുകയും ഉള്ളടക്കം വിശകലനം ചെയ്ത ശേഷവും ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന അവകാശവാദം സിനിമയിലില്ല. സിനിമയില്‍ ഇക്കാര്യം ഇല്ലാത്തതുകൊണ്ട് ടീസറില്‍ പ്രസക്തിയില്ല. ഒരുമതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നും സെന്‍സര്‍ വ്യക്തമാക്കി.
 
ഒരു പ്രത്യേക സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന ഒന്നും ട്രെയിലറില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍