The Kerala Story Movie: കുടുംബത്തോടൊപ്പം കാണേണ്ട സിനിമ,ആദ്യ പ്രദര്‍ശന ശേഷം'ദ കേരള സ്റ്റോറി'

കെ ആര്‍ അനൂപ്

വെള്ളി, 5 മെയ് 2023 (14:35 IST)
ദ കേരള സ്റ്റോറിയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. സിനിമയ്ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു. കുടുംബവുമായി വന്നു കാണേണ്ട സിനിമയാണെന്ന് പറയുന്ന പ്രേക്ഷകരുമുണ്ട് ആ കൂട്ടത്തില്‍.
 
എന്നാല്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച തിയറ്ററുകളില്‍ പ്രതിഷേധങ്ങളും ഉണ്ടായി. ഇന്ത്യ ഒട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണിത്. ഷേണായ്‌സ് തിയേറ്ററില്‍ പ്രതിഷേധവുമായി നാഷണല്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞ് പോലീസ് സംരക്ഷണത്തില്‍ തന്നെ ഷോകള്‍ നടന്നു.കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലും പ്രതിഷേധവുമായി എന്‍സിപിയുടെ യുവജനവിഭാഗം എത്തിയിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍